"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

ബംഗാൾ ഉൾക്കടലിൽ ‘അർണബ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ഒക്ടോബർ 28-ന് ആന്ധ്രാ-ഒഡീഷ തീരങ്ങളിൽ കരതൊടും. കാറ്റിന്റെ വേഗത 140 കി.മീ വരെ ഉയർന്നേക്കാം. ഒഡീഷയിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. രാഷ്ട്രപതിയുടെ സന്ദർശനം മാറ്റി

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ‘അർണബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന ഒഡീഷയിലെ അഞ്ച് ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് ഒക്ടോബർ 28, 29 തീയതികളിൽ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഒക്ടോബർ 28, 29 തീയതികളിൽ നിശ്ചയിച്ചിരുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഒഡീഷ സന്ദർശനം നവംബർ 4, 5 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കരതൊടുന്നതോടെ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ പൂർണ്ണ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു.

കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

നിലവിൽ മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിക്കഴിഞ്ഞു. ഒക്ടോബർ 26-ന് രാവിലെയോടെ ഇത് ചുഴലിക്കാറ്റായും, 27-ന് രാവിലെയോടെ അതിശക്തമായ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും.

തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് രാവിലെയോടെ ആന്ധ്രാ തീരത്തെത്തുകയും, ഉച്ചയ്ക്ക് മുൻപായി യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും മധ്യേ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്നുമാണ് പ്രവചനം.

തീരപ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കടലിൽ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

Get more updates from Pudukad News on Google