വിശ്വഭാരതി വേലപ്പൻ നായരെ അനുസ്മരിച്ചു

Current: മലയാളം

തിരുവനന്തപുരം: ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിന് വെളിച്ചം പകർന്ന ഗുരുനാഥനാണ് വി.വേലപ്പൻ നായർ. നെയ്യാറ്റിൻകരയുടെ വിദ്യാഭ്യാസ രംഗത്ത് വിശ്വഭാരതി വി.വേലപ്പൻ നായരുടെ സംഭാവനകൾ നിസ്തൂലമാണെന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. ജൂനൈദ് ബുഷിരി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ വി.ടി.എം എൻ എസ് എസ് കോളേജും കാട്ടാക്കടയിൽ ക്രിസ്ത്യൻ കോളേജും മാത്രമുണ്ടായിരുന്ന കാലത്താണ് വേലപ്പൻ നായർ പാരലൽ കോളേജിലൂടെ തലമുറകളുടെ ജീവിതത്തെ മാറ്റിമറിച്ചത്.
വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിനനുസരിച്ച് നാടെങ്ങും കോളേജുകൾ സ്ഥാപിതമായപ്പോൾ സമാന്തര വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലായി.
അപ്പോൾ വിശ്വഭാരതി സി ബി എസ് ഇ സ്കൂൾ സ്ഥാപിച്ചു കൊണ്ട് വേലപ്പൻ നായർ സ്തുത്യർഹമായ വിദ്യാഭ്യാസ പ്രവർത്തനം തുടർന്നുവെന്ന് ഡോ. ബുഷിരി അഭിപ്രായപ്പെട്ടു.
സ്വദേശാഭിമാനി കൾച്ചറൽ സെൻ്ററും നിംസ് ലിറ്റററി ക്ലബും സംയുക്തമായി നിംസ് മെഡിസിറ്റിയിൽ നടത്തിയ വിശ്വഭാരതി വേലപ്പൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. വിനോദ് സെൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ഫൈസൽ ഖാൻ, പി.കെ.രാജമോഹനൻ, എൻ.രതീന്ദ്രൻ, അഡ്വ.മോഹൻദാസ്, വികെഎൻ പണിക്കർ, അവനീന്ദ്രകുമാർ, സജീവ് കുമാർ, ഡോ.സജു, ഡോ. സാദത്ത്, മഞ്ചത്തല സുരേഷ്, വി പി.സുനിൽകുമാർ, നാരായണ റാവു, അഭിനന്ദ എ പത്മൻ, ആറാലുംമൂട് ഷിബു, ചമ്പയിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.






