ചേരാനെല്ലൂര്‍ അപകടം; അഡീഷ്ണൽ ജഡ്ജിയുടെ മകൻ പതിനേഴുകാരന് ജാമ്യം ലഭിച്ച സംഭവത്തിൽ ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Current: മലയാളം

കൊച്ചി:ലൈസന്‍സില്ലാതെ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ അപകട മരണത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബിഎന്‍എസ് 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്.
പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചു.
ഇതോടെ, നരഹത്യാക്കുറ്റം കൂടി ചുമത്തുകയായിരുന്നു. ഇതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്. ഇന്ന് പുലര്‍ച്ചെ 2.20നായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന് ജാമ്യം നല്കി പ്രതിയെ വിട്ടയച്ച പൊലീസ് നടപടി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് അറിയിക്കുകയും ഡിജിപിക്ക് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നടപടി.
ഞായറാഴ്ച പുലര്‍ച്ചെയാണ് ചേരാനല്ലൂരില്‍ വാഹനാപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന് എന്ന സ്കൂട്ടര്‍ യാത്രികനാണ് ബെന്‍സ് കാറിടിച്ച് മരിച്ചത്.
അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകരുകയും ജയപാലകൃഷ്ണന് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ സാധിച്ചില്ലെന്നാണ് പ്രതിയായ പതിനേഴുകാരന് പൊലീസിന് നല്കിയ മൊഴി.
ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടില്ല. വെറുതേ കറങ്ങാന്‍ ഇറങ്ങിയതാണെന്നും പതിനേഴുകാരന് പൊലീസിനോട് പറഞ്ഞു.






