ട്വൻ്റി20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

Current: മലയാളം

കാക്കനാട് : ട്വൻ്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് എം. ജെ . ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ. ടെറി തോമസ്, തൃക്കാക്കര
മുൻസിപ്പൽ ട്വൻ്റി 20 പാർട്ടി കൗൺസിലർ റെനി തോമസ്, പാർട്ടി ഭാരവാഹികളായ റാഫി ആലപ്പാട്ട്, ജി. സുജാത ടീച്ചർ, ജെറാൾഡ് എ.മിരാൻഡാ.
കെ. മോബി, കെ. എക്സ് . സോജൻ, റ്റി. എ ധനേഷ് എന്നിവർ പ്രസംഗിച്ചു.

പാടിവട്ടം – പൈപ്പ് ലൈൻ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും വാട്ടർമെട്രോയ്ക്ക്ചളിക്കവട്ടം ആറാട്ടുകടവിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും
റെക്കാവാലി കനാലിലെ വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും യോഗം അധികാരികളോടാവശ്യപ്പെട്ടു. പാർട്ടി മണ്ഡലം,വാർഡ് കമ്മിറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.






