"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി | BJP protests against Kharge   •  രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം   •  ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം   •  ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ   •  ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ   •  

ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തായ്‌പേയ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സ്റ്റാൻഡ്-അപ്പ് കോമഡിയിലൂടെ രൂക്ഷമായി പരിഹസിച്ച പ്രമുഖ തായ്‌വാനീസ് കൊമേഡിയൻ ഹുവാംഗ് യി-ഹോയെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചു.

ചൈനയിൽ നിന്നുള്ള ‘കെ’ എന്ന് വിളിക്കപ്പെടുന്ന അജ്ഞാതനായ ഏജന്റാണ് കൊമേഡിയനെ ആക്രമിക്കാൻ ഈ അഞ്ചംഗ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വിമർശകരെയും എതിർസ്വരങ്ങളെയും അടിച്ചമർത്താൻ ചൈന അതിർത്തി കടന്നുള്ള രഹസ്യ ആക്രമണങ്ങൾ നടത്തുന്നുവെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവം. മാസങ്ങൾക്ക് മുൻപേ ഹുവാംഗിന്റെ സ്കൂട്ടറിൽ ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച് സംഘം അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു.

തുടർന്ന് സെപ്റ്റംബർ 11-ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹുവാംഗിന്റെ സ്കൂട്ടറിൽ പ്രതികൾ ആസൂത്രിതമായി കാറിടിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഹുവാംഗിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. തങ്ങൾക്ക് ക്വട്ടേഷൻ നൽകിയ ചൈനീസ് ഏജന്റിന് അപകടം നടപ്പാക്കിയതിന്റെ തെളിവ് നൽകാനായി, ഇൻഷുറൻസ് ക്ലെയിം ശരിയാക്കിത്തരാമെന്ന് കബളിപ്പിച്ച് പ്രതികൾ ഹുവാംഗിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ചിത്രം മൊബൈലിൽ പകർത്തി അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാൽ ഹുവാംഗിന് ഗുരുതരമായ പരിക്ക് പറ്റാത്തതിനാൽ, വാഗ്ദാനം ചെയ്തിരുന്ന 4,50,000 തായ്‌വാൻ ഡോളറിൽ (ഏകദേശം 11.5 ലക്ഷത്തിലധികം രൂപ) മുഴുവൻ തുകയും ചൈനീസ് ഏജന്റ് നൽകിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഷീ ജിൻപിംഗിന്റെ ശരീരപ്രകൃതിയെ ‘വിന്നി ദി പൂഹ്’ എന്ന കാർട്ടൂൺ കഥാപാത്രത്തോട് ഉപമിച്ചും, ബെയ്ജിംഗിന്റെ കോവിഡ് നിയന്ത്രണങ്ങൾ, ഹോങ്കോംഗ് നയം എന്നിവയെ പരിഹസിച്ചും നടത്തിയ പരിപാടികളിലൂടെയാണ് ഹുവാംഗ് ശ്രദ്ധേയനായത്.

ചൈനയുടെ ഭരണാതിർത്തിയിലല്ലാത്ത സ്വതന്ത്ര തായ്‌വാനിലിരുന്ന് സംസാരിച്ചിട്ടുപോലും തന്നെ ഇത്തരത്തിൽ വേട്ടയാടുകയാണെങ്കിൽ, തായ്‌വാനെ ചൈന കൈയടക്കിയാൽ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ നിലനിൽക്കുമെന്ന് ഹുവാംഗ് ചോദിച്ചു.

ഭയത്തിന് വഴങ്ങി വരാനിരിക്കുന്ന ഷോകൾ റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന നടത്തുന്ന ഇത്തരത്തിലുള്ള അതിർത്തി കടന്നുള്ള വേട്ടയാടലിന് തായ്‌വാനിൽ ഇതുവരെ ചുരുങ്ങിയത് 126 പേരെങ്കിലും ഇരയായിട്ടുണ്ടെന്ന് തായ്‌വാൻ മെയിൻലാൻഡ് അഫയേഴ്‌സ് കൗൺസിൽ അറിയിച്ചു.

Get more updates from Pudukad News on Google