"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി | BJP protests against Kharge   •  രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം   •  ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം   •  ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ   •  ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ   •  

ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയപാലകൃഷ്ണൻ മരിച്ച കേസിൽ കാറോടിച്ച 17-കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ പോലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം കൈമാറിയതിനാണ് വാഹനത്തിന്റെ ആർ.സി ഉടമ എന്ന നിലയിൽ ജഡ്ജിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

2012 മോഡലായ ബെൻസ് കാർ 2022-ൽ വാങ്ങി ഔദ്യോഗിക-കോടതി ആവശ്യങ്ങൾക്കായി കഴിഞ്ഞ നാല് വർഷത്തോളമായി ജഡ്ജി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഈ വാഹനമാണ് മകൻ രാത്രിയിൽ എടുത്തുകൊണ്ടുപോയി അപകടം വരുത്തിയത്.

വാഹന ഉടമയായ ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ പോലീസ് തുടക്കത്തിൽ മടിച്ചുവെന്ന ആക്ഷേപം ശക്തമായിരുന്നു. മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങളും പോലീസിന്റെ വീഴ്ചകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17-കാരന് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയിരുന്നു.

എന്നാൽ സ്വന്തം പിതാവിന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും കുടുംബവും വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അവർ തുറന്നടിച്ചു.

മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാൻ കുടുംബം 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നപ്പോൾ, അപകടമുണ്ടാക്കിയ പ്രതിയെ നിമിഷങ്ങൾക്കകം സ്റ്റേഷനിൽനിന്ന് വിട്ടയച്ചതാണ് കുടുംബത്തെ കൂടുതൽ രോഷാകുലരാക്കിയത്.

Get more updates from Pudukad News on Google