"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

ഹോട്ടൽ മുറിക്ക് മുന്നിൽ കുഴഞ്ഞുവീണ് 28കാരിയായ നവവധു മരിച്ചു; ഭർത്താവിനെ ചോദ്യം ചെയ്ത് പൊലീസ്, കൊലപാതകമെന്ന് കുടുംബം | Jhansi newlywed woman death

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Jhansi newlywed woman death

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഉത്തർപ്രദേശിലെ ഝാൻസിയിൽ ഹോട്ടൽ മുറിയുടെ വാതിൽക്കൽ കുഴഞ്ഞുവീണ 28കാരിയായ നവവധു മരിച്ചു. മുസ്കാൻ എന്ന യുവതിയാണ് തിങ്കളാഴ്ച രാവിലെ റിഷഭ് ഹോട്ടലിൽ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദുരൂഹത വർധിച്ചു. യുവതിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചതിനെത്തുടർന്ന് ഭർത്താവ് നിലെഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 47 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഹോട്ടൽ ഇടനാഴിയിലൂടെ മുറിയിലേക്ക് നടക്കുന്നത് കാണാം. ഭർത്താവ് ഉൾപ്പെടെ രണ്ടുപേർ ആദ്യം മുറിയിൽ കയറി. പിന്നാലെയെത്തിയ മുസ്കാൻ വാതിൽക്കൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിയെ എടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. (Jhansi newlywed woman death)

ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച മുസ്കാനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.
ജൂൺ 29നായിരുന്നു മുസ്കാന്റെയും നിലെഷിന്റെയും വിവാഹം. ഝാൻസിയിലെ സ്വന്തം വീട്ടിലെത്തിയ നിലെഷ് ഒക്ടോബർ 24ന് യുവതിയെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നാണ് മുസ്കാന്റെ പിതാവ് രാംജി ലാൽ അഹിർവാറിന്റെ ആരോപണം. എന്നാൽ, ഇരുവരും ഹോട്ടലിലാണ് താമസിച്ചതെന്ന് പിന്നീട് അറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചപ്പോഴും ഭർത്താവ് നൽകിയ വിശദീകരണങ്ങളിൽ വൈരുധ്യമുണ്ടായിരുന്നുവെന്നും പിതാവ് ആരോപിച്ചു.

വിവാഹത്തിന് മുമ്പ് നിലെഷ് മറ്റൊരു വിവാഹം കഴിച്ചിരുന്ന കാര്യം മറച്ചുവച്ചിരുന്നുവെന്നും വിവാഹശേഷം മുസ്കാൻ ഇക്കാര്യം കുടുംബത്തോട് പറഞ്ഞിരുന്നുവെന്നും പിതാവ് ആരോപിച്ചു. മുൻഭാര്യയുമായി താരതമ്യം ചെയ്ത് നിലെഷ് മകളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുസ്കാനെ ആശുപത്രിയിലെത്തിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് പ്രീതി സിങ് പറഞ്ഞു. മരണകാരണവും കുടുംബം ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Summary: A 28-year-old newlywed, Muskan, died after collapsing outside a hotel room in Jhansi, Uttar Pradesh. CCTV footage captured the incident, and her family has alleged that her husband, Nilesh, murdered her. Police have detained him for questioning and are awaiting the postmortem report.

Get more updates from Pudukad News on Google