‘കാക്കിയോടുള്ള വിശ്വാസവും ബഹുമാനവും പോയി, സെലിബ്രിറ്റിയുടെ ഫോട്ടോയല്ല, എൻ്റെ അച്ഛനെ കൊന്നവരുടെ ഫോട്ടോയാണ് എടുത്തത്’: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ കുടുംബം | Cheranalloor Accident

Current: മലയാളം

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണവുമായി കുടുംബം. പോലീസ് സ്റ്റേഷനിൽ വെച്ചുതന്നെയാണ് ആദ്യത്തെ തെളിവുനശിപ്പിക്കൽ നടന്നതെന്നും, പ്രതിക്കും ഇയാളുടെ പിതാവായ ജഡ്ജിക്കും എതിരെ കർശന നടപടി സ്വീകരിക്കും വരെ സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം തുടരുമെന്നും മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.(Cheranalloor Accident Jayabalakrishnan Family Protest Police Station Evidence Tampering)
ഇന്നലെ രാത്രി പോലീസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിട്ടയച്ചതെന്നും നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും ജയബാലകൃഷ്ണന്റെ മക്കൾ വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ച നിലപാടിനെയും കുടുംബം രൂക്ഷമായി വിമർശിച്ചു. സ്റ്റേഷനിൽ വെച്ച് പകർത്തിയ ദൃശ്യങ്ങൾ പ്രതിയുടെ ബന്ധുക്കൾ ഫോൺ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്തെന്നും ഇതിന് പോലീസ് കൂട്ടുനിന്നെന്നും മകൾ ആരോപിച്ചു.
പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നും തെളിവ് നശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.
Story Summary
The family of Jayabalakrishnan, who was killed after a Mercedes-Benz driven by an Additional District Judge’s 17-year-old son hit his scooter in Cheranalloor, staged an intense protest at the Cheranalloor Police Station alleging the destruction of digital evidence with police complicity. As the family demands suspension of the judge and strict action against all involved, the case has been handed over to the District Crime Branch.






