രാത്രിയിൽ കാമുകിയെ കാണാനെത്തിയ വാർഡ് മെമ്പർ കട്ടിലിനടിയിൽ ! ഓടിക്കൂടിയ നാട്ടുകാർ ഒളിച്ചിരുന്ന മെമ്പറെ തല്ലിച്ചതച്ചു. കസ്റ്റഡിയിലെടുത്ത് പോലീസ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

Current: മലയാളം

ബെട്ടിയ: കാമുകിയെ രാത്രിയിൽ കാണാനെത്തി വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന വാർഡ് മെമ്പറെ നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം. പ്രദേശവാസിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അർദ്ധരാത്രിയോടെ വാർഡ് മെമ്പർ യുവതിയുടെ വീട്ടിലേക്ക് കടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വീടിന് മുന്നിൽ തടിച്ചുകൂടുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ഒളിച്ചിരുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്.
കട്ടിലിനടിയിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കിയ വാർഡ് മെമ്പറെ ആൾക്കൂട്ടം ചേർന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ നാട്ടുകാരുടെ കൈകളിൽ നിന്ന് രക്ഷിച്ച് കസ്റ്റഡിയിലെടുത്തു.
പോലീസ് സ്റ്റേഷനിലെത്തിച്ച വാർഡ് മെമ്പറെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






