"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

തൊഴിലിടങ്ങൾ നഷ്ടമാകും! മാനുഷികശേഷിയെ മറികടക്കുന്ന “എഐ’ സാമ്പത്തിക മേഖലയ്ക്കു വൻ തിരിച്ചടിയാകുമോ..?

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മാ​നു​ഷി​ക​ശേ​ഷി​ക​ളെ​യും ചി​ന്ത​യെ​യും മ​റി​ക​ട​ന്ന്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻറ​ലി​ജ​ൻ​സ് ന​മ്മു​ടെ തൊ​ഴി​ലി​ട​ങ്ങ​ളെ​യും ജീ​വി​ത​രീ​തി​ക​ളെ​യും എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന ച​ർ​ച്ച​യാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​കു​ന്ന​ത്. മ​നു​ഷ്യൻറെ ബു​ദ്ധി​ശ​ക്തി​യും ശാ​രീ​രി​ക അ​ധ്വാ​ന​വും ആ​വ​ശ്യ​മു​ള്ള എ​ല്ലാ ജോ​ലി​ക​ളി​ലേ​ക്കും നി​ർ​മി​ത ബു​ദ്ധി​യു​ടെ ക​ട​ന്നു​വ​ര​വ് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കാ​ണു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​ർ​മ​ശ​ക്തി, സ​ർ​ഗാ​ത്മ​ക​ത, തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം തുടങ്ങിയ മാ​നു​ഷി​കശേ​ഷി​കളെ അ​തി​വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്കാ​നും അ​നു​ക​രി​ക്കാ​നും ഇ​ന്ന് എഐ-ക്ക് ​ക​ഴി​യു​ന്നു​ണ്ട്. ഭൗ​തി​ക​മാ​യ ജോ​ലി​ക​ളി​ൽ റോ​ബോ​ട്ടു​ക​ൾ മ​നു​ഷ്യ​നേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ൽ അ​തി​വേ​ഗ​ത്തി​ലു​ള്ള ഡാ​റ്റാ പ്രോ​സസി​ങ്ങി​ലൂ​ടെ നി​ർ​മി​ത ബു​ദ്ധി ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യാ​ണ്.


വ​രും​കാ​ല​ങ്ങ​ളി​ൽ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എഐ വ്യാപിക്കുന്പോൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യുമെന്നു വാസ്തവമാണ്. പ​ല ക​മ്പ​നി​ക​ളും നി​ർമി​ത ബു​ദ്ധി​യെ ജോ​ലി​ക​ളി​ൽ പ​ങ്കാ​ളി​യാ​ക്കാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 


ന​മ്മ​ൾ ആ​ശ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യും ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ൾ, അ​വ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് എഐ ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്നു​ള്ള​ത്. എ​ന്നാ​ൽ യ​ഥാ​ർഥ​ത്തി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ജോ​ലി​ക​ളും ഈ ​ന​ട​പ്പി​ലാ​ക്ക​ൽ ഘ​ട്ട​ത്തി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം.

ഈ ​മാ​റ്റ​ങ്ങ​ൾ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇൻറ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ക​മ്പ​നി​ക​ൾ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നൽകുന്പോൾ, തൊഴിലില്ലായ്മ കാ​ര​ണം ജ​ന​ങ്ങ​ളു​ടെ കൈയിൽ  പ​ണം ഇ​ല്ലാ​താ​യാ​ൽ അ​തു വി​പ​ണി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​തി​നാ​ൽ സാ​മ്പ​ത്തി​കമേഖലയിൽ പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി വ​രും.


സാ​ങ്കേ​തി​ക ലോ​ക​ത്തെ ഒ​രു ആ​റ്റംബോം​ബ് പോ​ലെ​യാ​ണ് പ​ല വി​ദ​ഗ്ധ​രും എഐ-യെ ​കാ​ണു​ന്ന​ത്. നി​ർമി​ത ബു​ദ്ധി​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ർ​ച്ച മ​നു​ഷ്യൻറെ നി​ല​നി​ൽ​പ്പി​നുത​ന്നെ വെ​ല്ലു​വി​ളി​യാ​കാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ന​യ​ങ്ങ​ളും രൂ​പീ​ക​രി​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.


സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഈ ​വ​ലി​യ കു​തി​ച്ചു​ചാ​ട്ടം മ​നു​ഷ്യ​രാ​ശിയെ എ​ങ്ങ​നെ​യൊ​ക്കെ ബാധിക്കുമെന്നു കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു.

Get more updates from Pudukad News on Google