പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: ഇൻസ്പെക്ടർ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണൂർ: പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ കണ്ണൂർ വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആഭ്യന്തര മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
ബിനു മോഹന്റെ സഹോദരൻ കാർട്ടൻ ഇന്ത്യ കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണെന്നും ബിനു മോഹനും ദിവ്യയും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഏറെ വിവാദമായ നവീൻ ബാബു കേസിന്റെ അന്വേഷണത്തിലും ബിനു മോഹൻ ഭാഗമായിരുന്നു.
ബിനു മോഹൻ കണ്ണൂർ വിജിലൻസ് യൂണിറ്റിൽ തുടരുമ്പോൾ അന്വേഷണം അദ്ദേഹത്തിന് കൈമാറിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
നിലവിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും അന്വേഷണസംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
Get more updates from Pudukad News on Google






