"> Skip to content
Sample Header Banner
October 27, 2026
⌕
Breaking
ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു: ന്യൂസിലൻഡിനെതിരെ മൂന്നാം പോരാട്ടം വെല്ലിംഗ്ടണിൽ; വൈഭവും ഭുവനേശ്വറും ശ്രദ്ധാകേന്ദ്രങ്ങൾ | India vs New Zealand   •  ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; തൻ്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്ന് മൊഴി, വീഴ്ചയെന്ന് റിപ്പോർട്ട്, അച്ചടക്ക നടപടി ഉടൻ, ജാമ്യം റദ്ദാക്കാൻ നീക്കം | Cheranalloor Accident   •  ഇസ്രായേൽ ഇന്ന് ജനവിധി എഴുതുന്നു: നെതന്യാഹുവിന് നിർണായകം | Israel Election 2026   •  ‘അർണാബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത; വൻതോതിൽ ഒഴിപ്പിക്കൽ, 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി | Cyclone Arnab   •  പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടം. പരാതി പറഞ്ഞിട്ടും സർക്കാർ അവഗണിക്കുന്നു. സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ. ടിക്കറ്റ് നിരക്കും വിദ്യാർത്ഥി കൺസെഷനും വർദ്ധിപ്പിക്കണമെന്ന് ആവശ്യം   •  

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; തൻ്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്ന് മൊഴി, വീഴ്ചയെന്ന് റിപ്പോർട്ട്, അച്ചടക്ക നടപടി ഉടൻ, ജാമ്യം റദ്ദാക്കാൻ നീക്കം | Cheranalloor Accident

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Cheranalloor Accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: നാടിനെ നടുക്കിയ ചേരാനല്ലൂർ വാഹനാപകടക്കേസിൽ നിർണായക നീക്കങ്ങളുമായി പോലീസ്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് അന്വേഷണ സംഘം ജഡ്ജിയുടെ മൊഴിയെടുത്തത്.(Cheranalloor Accident Police Question Judge Move To Cancel Minor Son Bail)

സ്വന്തം അറിവോടെയോ സമ്മതത്തോടെയോ അല്ല മകൻ കാറെടുത്തതെന്നാണ് ജഡ്ജി നൽകിയ മൊഴി. അതേസമയം, ജഡ്ജിക്കെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനമുണ്ടാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന അച്ചടക്ക സമിതിയ്ക്ക മുന്നിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. സമിതി യോഗം ചേർന്ന ശേഷം തുടർനടപടികൾ പ്രഖ്യാപിക്കും. വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.

17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപകടസമയത്ത് ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്റർ അതിവേഗതയിലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് 17-കാരൻ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാനായിരുന്നു ഈ നീക്കം.

Story Summary

Police questioned Judge at his residence regarding the fatal Cheranalloor accident involving his 17-year-old son, who drove the car at 104 km/h. While police moved the magistrate court to cancel the minor’s bail and MVD initiated steps to bar him from getting a driver’s license until age 25, ADGP P. Vijayan is arriving in Kochi today to oversee investigation updates.

Get more updates from Pudukad News on Google