"> Skip to content
Sample Header Banner
October 27, 2026
⌕
Breaking
ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു: ന്യൂസിലൻഡിനെതിരെ മൂന്നാം പോരാട്ടം വെല്ലിംഗ്ടണിൽ; വൈഭവും ഭുവനേശ്വറും ശ്രദ്ധാകേന്ദ്രങ്ങൾ | India vs New Zealand   •  ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; തൻ്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്ന് മൊഴി, വീഴ്ചയെന്ന് റിപ്പോർട്ട്, അച്ചടക്ക നടപടി ഉടൻ, ജാമ്യം റദ്ദാക്കാൻ നീക്കം | Cheranalloor Accident   •  ഇസ്രായേൽ ഇന്ന് ജനവിധി എഴുതുന്നു: നെതന്യാഹുവിന് നിർണായകം | Israel Election 2026   •  ‘അർണാബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത; വൻതോതിൽ ഒഴിപ്പിക്കൽ, 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി | Cyclone Arnab   •  പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടം. പരാതി പറഞ്ഞിട്ടും സർക്കാർ അവഗണിക്കുന്നു. സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ. ടിക്കറ്റ് നിരക്കും വിദ്യാർത്ഥി കൺസെഷനും വർദ്ധിപ്പിക്കണമെന്ന് ആവശ്യം   •  

‘അർണാബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത; വൻതോതിൽ ഒഴിപ്പിക്കൽ, 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി | Cyclone Arnab

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Cyclone Arnab

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണാബ്’ ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി ‘അതിതീവ്ര ചുഴലിക്കാറ്റായി’ മാറിയതിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് നിർദ്ദേശങ്ങൾ നൽകി.(Cyclone Arnab Intensifies Andhra Pradesh On High Alert 53 Trains Cancelled)

അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മുൻഗണനാടിസ്ഥാനത്തിൽ 4,711 ഗർഭിണികളെ സുരക്ഷിതമായ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചു. കടലിൽ പോയ 30,043 മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്തിന് തെക്കുകിഴക്കായി കേന്ദ്രീകരിച്ചിരിക്കുന്ന അർണാബ് ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 28 രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടും. കരതൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വ്യാപക മഴ തുടരുകയാണ്. ചുഴലിക്കാറ്റും ശക്തമായ മഴയും കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി ഒക്ടോബർ 27, 28 തീയതികളിലായി സർവീസ് നടത്താനിരുന്ന 53 ട്രെയിനുകൾ സൗത്ത് കോസ്റ്റ് റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, റെയിൽവേ സ്റ്റേഷനുകളിലേക്ക് തിരിച്ച പുറപ്പെടുന്നതിന് മുൻപ് ട്രെയിനുകളുടെ നിലവിലെ വിവരങ്ങളും റദ്ദാക്കൽ പട്ടികയും ഔദ്യോഗികമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.

Story Summary

Cyclone ‘Arnab’ has intensified into a very severe cyclonic storm over the Bay of Bengal, prompting the Andhra Pradesh government to deploy disaster response teams and evacuate vulnerable residents, including shifting thousands of pregnant women to safe healthcare units. With the cyclone expected to make landfall between Bapatla and Visakhapatnam on October 28 with speeds up to 140 kmph, the South Coast Railway has cancelled 53 train services as a precautionary measure.

Get more updates from Pudukad News on Google