"> Skip to content
Sample Header Banner
October 27, 2026
⌕
Breaking
ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു: ന്യൂസിലൻഡിനെതിരെ മൂന്നാം പോരാട്ടം വെല്ലിംഗ്ടണിൽ; വൈഭവും ഭുവനേശ്വറും ശ്രദ്ധാകേന്ദ്രങ്ങൾ | India vs New Zealand   •  ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു; തൻ്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്ന് മൊഴി, വീഴ്ചയെന്ന് റിപ്പോർട്ട്, അച്ചടക്ക നടപടി ഉടൻ, ജാമ്യം റദ്ദാക്കാൻ നീക്കം | Cheranalloor Accident   •  ഇസ്രായേൽ ഇന്ന് ജനവിധി എഴുതുന്നു: നെതന്യാഹുവിന് നിർണായകം | Israel Election 2026   •  ‘അർണാബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രത; വൻതോതിൽ ഒഴിപ്പിക്കൽ, 53 ട്രെയിൻ സർവീസുകൾ റദ്ദാക്കി | Cyclone Arnab   •  പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടം. പരാതി പറഞ്ഞിട്ടും സർക്കാർ അവഗണിക്കുന്നു. സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ. ടിക്കറ്റ് നിരക്കും വിദ്യാർത്ഥി കൺസെഷനും വർദ്ധിപ്പിക്കണമെന്ന് ആവശ്യം   •  

ഇസ്രായേൽ ഇന്ന് ജനവിധി എഴുതുന്നു: നെതന്യാഹുവിന് നിർണായകം | Israel Election 2026

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Israel Election 2026

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ടെൽ അവീവ്: ഒക്ടോബർ 7-ലെ ഹമാസ് അക്രമണത്തിനും ഗാസ യുദ്ധത്തിനും ശേഷം ഇസ്രായേൽ ഇന്ന് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയ്ക്കും തുടർന്നുണ്ടായ യുദ്ധങ്ങൾക്കും ശേഷം ഇസ്രായേലി ജനത രേഖപ്പെടുത്തുന്ന ആദ്യ പൊതുവിധിയാണിത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യവും ശക്തമായ ഭരണവിരുദ്ധ വിരുദ്ധ തരംഗമാണ് നേരിടുന്നത്.(Israel Election 2026 Benjamin Netanyahu Faces Tough Battle Against Gadi Eisenkot)

ഏകദേശം അഞ്ചു ലക്ഷത്തോളം പുതിയ വോട്ടർമാരാണ് ഇത്തവണ ആദ്യമായി വോട്ട് അവകാശം വിനിയോഗിക്കുന്നത്. 1996 മുതൽ വിവിധ ഘട്ടങ്ങളിലായി 19 വർഷത്തിലേറെ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന 77-കാരനായ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. അവസാനവട്ട അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന യാഷാർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്.

നിലവിൽ 32 സീറ്റുകളുള്ള നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് ഇത്തവണ 19 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. അതേസമയം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 20 സീറ്റുകൾ വരെ ലഭിച്ചേക്കാം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടു. നെതന്യാഹു അധികാരത്തിൽ തുടർന്നാൽ മാത്രമേ ഇറാന്റെ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കാൻ ട്രംപ് തയ്യാറാവൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ നവംബറിലെ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ സൈനിക നടപടിയുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നതും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതും നെതന്യാഹുവിന് വലിയ തിരിച്ചടിയാണ്. എങ്കിലും സങ്കീർണ്ണമായ ഇസ്രായേൽ രാഷ്ട്രീയത്തിൽ ഭൂരിപക്ഷം തികച്ച് ഭരണം നിലനിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു.

Story Summary

Israelis are voting in their first national election since the October 7 Hamas attacks and the subsequent war in Gaza. Long-serving Prime Minister Benjamin Netanyahu faces a tight race against an opposition bloc led by former military chief Gadi Eisenkot amid public scrutiny over security failures and wartime leadership.

Get more updates from Pudukad News on Google