"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് അച്ചടിക്ക് കരാർ നൽകിയ കമ്പനിക്ക് എത്ര തുക കൈമാറിയെന്ന് വ്യക്തമാക്കണം; ഡിജിപി എസ്. ശ്രീജിത്തിനെതിരായ കരാർ ക്രമക്കേട് ആരോപണത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവിന് മുമ്പും ശേഷവും നൽകിയ തുകയുടെ കണക്ക് ആവശ്യപ്പെട്ടു. ഹർജി നവംബർ ആറിന് വീണ്ടും പരിഗണിക്കും

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്, ആർസി ബുക്ക് തുടങ്ങിയവയുടെ അച്ചടിക്ക് കരാർ നൽകിയ സ്ഥാപനത്തിന് ഇതുവരെ എത്ര തുക കൈമാറിയെന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി. കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണോ പ്രിന്റിങ്‌ ജോലികൾ കൈമാറിയതെന്നതിന്റെ വിശദാംശങ്ങൾ നൽകാനും ജസ്റ്റിസ് എ ബദറുദ്ദീൻ നിർദേശിച്ചു.

ഗതാഗത കമീഷണറായിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ തനിക്ക് താൽപ്പര്യമുള്ള കമ്പനിക്ക് നിലവിലെ ഡിജിപി എസ് ശ്രീജിത്ത് കരാർ നൽകിയെന്ന ആരോപണത്തിലാണ് കോടതി വിശദാംശങ്ങൾ തേടിയത്. എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ ദിപിൻ എടവന നൽകിയ ഹർജിയാണ് പരിഗണിച്ചത്.


അച്ചടിയുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ മറ്റൊരു സ്ഥാപനവുമായി ധാരണയിലെത്തി നടപടികൾ സ്വീകരിച്ചശേഷം തനിക്ക് താൽപ്പര്യമുള്ള കമ്പനിക്ക് ഡിജിപി പ്രിന്റിങ്‌ ചുമതല നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. കരാർ നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കമ്പനിക്ക് തുക കൈമാറരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.


എന്നാൽ, ഈ വർഷംവരെ 32.99 കോടി രൂപ സർക്കാർ കൈമാറിയതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശദീകരണം തേടിയത്. കോടതി ഉത്തരവിന് മുമ്പും ശേഷവും എത്ര തുകവീതം നൽകിയെന്ന് വ്യക്തമാക്കണം. ഹർജി വീണ്ടും നവംബർ ആറിന് പരിഗണിക്കും.

Get more updates from Pudukad News on Google