"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും കൽക്കരി വില വർധിച്ചത് കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, ഈ അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും.

സംസ്ഥാനത്തിന്റെ ആഭ്യന്തര താപ-ജലവൈദ്യുത ഉത്പാദനത്തിന് പുറമേ, കേന്ദ്ര ഗ്രിഡിൽ നിന്നും പുറം കരാറുകളിൽ നിന്നും ലഭിക്കുന്ന താപവൈദ്യുതിയെയാണ്  കേരളം വലിയ അളവിൽ ആശ്രയിക്കുന്നത്.


കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്.


പുതിയ ഇന്ധന സർച്ചാർജ് ചട്ടങ്ങൾ പ്രകാരം, കൽക്കരി വിലക്കയറ്റം മൂലമോ അടിയന്തരമായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് മൂലമോ ഉണ്ടാകുന്ന അധികച്ചെലവ് ഇന്ധന സർച്ചാർജായി ഉപഭോക്താക്കളിൽ നിന്ന് തത്സമയം ഈടാക്കാൻ വ്യവസ്ഥയുണ്ട്.

നിലവിൽ പ്രതിമാസ ബില്ലുകളിൽ ഇന്ധന സർച്ചാർജ് നിഴലിക്കുന്നതിന് പുറമേ, റെഗുലേറ്ററി കമ്മിഷൻ പുറപ്പെടുവിച്ച പുതിയ താരിഫ് നയമനുസരിച്ച് ബോർഡിന്റെ മുൻകാല നഷ്ടങ്ങൾ നികത്താനുള്ള അധിക സർച്ചാർജുകളും ഉപഭോക്താക്കൾ നൽകേണ്ടിവരും.


വൈദ്യുതി വാങ്ങിയതില്‍ 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി പറയുന്നത്. ഇതാണ് ഇന്ധന സര്‍ചാര്‍ജ് ആയി നവംബറില്‍ പിരിക്കുന്നത്. നിലവില്‍ കല്‍ക്കരിയുടെ വിലവര്‍ധനവും കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.


 

ഈ മാസം യൂണിറ്റിന് മൂന്ന് പൈസ വച്ചായിരുന്നു ഇന്ധന സര്‍ചാര്‍ജ്. മാത്രമല്ല, വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം വർധിക്കുമ്പോൾ യൂണിറ്റിന് ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങാൻ ബോർഡ് നിർബന്ധിതരാകുന്നുണ്ട്. 

വേനൽക്കാലം മുന്നിൽ നിൽക്കേ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നിരിക്കെ, കൽക്കരി വിലയിലെ തുടർച്ചയായ വർധനവ് സാധാരണക്കാരുടെ പ്രതിമാസ വൈദ്യുതി ബില്ലിൽ വലിയ വർധനവുണ്ടാക്കുമെന്നാണ് സൂചന.

Get more updates from Pudukad News on Google