ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Current: മലയാളം

ഡല്‍ഹി: ഡല്‍ഹിയിലെ സിംഗോളയിലുള്ള സ്വകാര്യ കമ്പനിയില്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കനത്ത പേപ്പര്‍ റോള്‍ തലയില്‍ വീണ് 27-കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. സിംഗോള സ്വദേശിയായ നീരജ് ആണ് അപകടത്തില്‍ മരിച്ചത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കമ്പനി വളപ്പില്‍ മറ്റ് രണ്ട് തൊഴിലാളികള്‍ക്കൊപ്പം വാഹനത്തിലേക്ക് വലിയ പേപ്പര്‍ റോള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നീരജിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നീരജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരില്‍ നിന്നാണ് പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
സംഭവത്തില്‍ നരേല പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തുകയും കമ്പനി ഉടമയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസെടുക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.





