"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

ചേരാനല്ലൂരിലെ ബെൻസ് കാർ അപകടം; 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ വീട്ടില്‍ പരിശോധന നടന്നത് 7 മണിക്കൂര്‍, ആഡംബര ബൈക്ക് പിടിച്ചെടുത്തു

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ചേരാനല്ലൂർ വാഹനാപകട ക്കേസിൽ പ്രതിയായ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിപ്പിച്ചു.

ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു.

 ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

 ജഡ്ജിക്കെതിരെ കൂടുതൽ നടപടികളും 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.

പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് ഒടുവിലാണ് ചേരാനല്ലൂർ പൊലീസ് 17 കാരന്റെ പിതാവാ അഡീഷണൽ ജഡ്ജിയെ പ്രതിചേർക്കുന്നത്.

 പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A ആണ് ചുമത്തിയത്.

 അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.

അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്.

Get more updates from Pudukad News on Google