"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

എടത്തിരുത്തി സി.ഡി.എസും പിന്നാക്ക വികസന കോർപ്പറേഷനും കൈകോർത്തു; 2.46 കോടിയുടെ ബൾക്ക് ലോൺ വിതരണം ചെയ്തു.

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം


എടത്തിരുത്തി : ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനും എടത്തിരുത്തി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന 2,46,42,000 രൂപയുടെ ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം നടന്നു. കാളിക്കുട്ടി സ്മാരക നിലയത്തിൽ നടന്ന ചടങ്ങിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈനാ പ്രദീപ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് അയൽക്കൂട്ട അംഗങ്ങൾ വായ്പാ തുകയുടെ ചെക്ക് ഏറ്റുവാങ്ങി.
സി.ഡി.എസ് ചെയർപേഴ്സൺ സുബൈദ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി. പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ വേണുഗോപാൽ പദ്ധതി വിശദീകരണം നൽകി.
മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീദേവി ദിനേഷ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി. പ്രേമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൗമി പ്രസാദ്, ഐഷാബി മുഹമ്മദ്, കെ. കെ അജിതകുമാരി, കുടുംബശ്രീ ഐ.ബി.സി.ബി. ജില്ലാ പ്രോഗ്രാം മാനേജർ എം. എ. അജീഷ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, ബി.സി.മാർ, ആർ.പി.മാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സ്വാതി സുജീഷ് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് മെമ്പർ സെക്രട്ടറി സി. ഡി. ടെസ്സി നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google