"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ തർക്കം. കേരളത്തിൻ്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 

ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നോട്ടീസ് നൽകിയത്. കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. 

കോർപറേറ്റ് വൽകരണ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കിഫ്ബി എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിഷമമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തുടങ്ങിവെച്ച പദ്ധതി പൂർത്തിയാക്കും. 25,000 കോടി രൂപയുടെ പദ്ധതി പൂർത്തിയായി. 

പൂർത്തിയാക്കാനുള്ളവയ്ക്ക് പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികൾ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get more updates from Pudukad News on Google