കുരുന്നുകളുടെ സർഗ്ഗാത്മകതയ്ക്ക് ചിറകുനൽകാൻ മറ്റത്തൂർ ജി.എൽ.പി. സ്കൂളിൽ ‘ഫ്ലവേഴ്സ് റേഡിയോ’ പ്രവർത്തനം ആരംഭിച്ചു- വീഡിയോ കാണാം
🌐 Select your Language:
Current: മലയാളം
മറ്റത്തൂർ: വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും റേഡിയോ ശ്രവണശീലം വളർത്തുന്നതിനുമായി മറ്റത്തൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ ‘ഫ്ലവേഴ്സ് റേഡിയോ’ എന്ന പേരിൽ സ്കൂൾ റേഡിയോ സംവിധാനം പ്രവർത്തനം തുടങ്ങി.
കുട്ടികൾ തന്നെ തയ്യാറാക്കുന്ന വിവിധ പരിപാടികൾ റേഡിയോയിലൂടെ അവതരിപ്പിച്ച് സഹപാഠികൾക്ക് വിനോദവും അറിവും പകരുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം കുട്ടികളിൽ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും മാനസികോല്ലാസം നൽകാനും ഇത് സഹായിക്കും.
ഈയിടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ. ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റത്തൂർ ജി.എൽ.പി. സ്കൂളിൽ കുട്ടികളുടെ സമഗ്ര വളർച്ച മുൻനിർത്തി നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ നിരയിലെ പുതിയൊരു പൊൻതൂവലാണ് ഈ സ്കൂൾ റേഡിയോ പദ്ധതി.
Get more updates from Pudukad News on Google

