"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറിയിലേക്ക് ഇരച്ചുകയറിയ ഒരുവിഭാഗം അഭിഭാഷകർ അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചുതകർത്തു.

അഭിഭാഷകനോട് ജഡ്ജി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഹൈക്കോടതി ബാർ അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധമാണ് നിയന്ത്രണംവിട്ട് വൻ അക്രമത്തിൽ കലാശിച്ചത്.

കോടതി മുറിക്കുള്ളിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട നടപടിയെ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ ഗുരുതര കുറ്റകൃത്യം’ എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.

സംഭവത്തിന് പിന്നാലെ, അക്രമം നടത്തിയവരെ കൃത്യമായി തിരിച്ചറിയുന്നതിനായി കോടതി മുറിയിലെയും വരാന്തയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ ഹൈക്കോടതി രജിസ്ട്രാർക്ക് കർശന നിർദ്ദേശം നൽകി.

കോടതിയിൽ അഭിഭാഷകർക്കായി നീക്കിവെച്ച ഇരിപ്പിടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരുന്നതിനെ ഒരു അഭിഭാഷകൻ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

ഇതിൽ പ്രകോപിതനായ ജസ്റ്റിസ് അജയ് ഭനോട്ട്, അവിടെയിരുന്ന പോലീസ് സൂപ്രണ്ടിനോട് (എസ്.പി) മാപ്പ് പറയാൻ അഭിഭാഷകനോട് നിർദ്ദേശിക്കുകയായിരുന്നു. 

മാത്രമല്ല, അഭിഭാഷകനെ ജയിലിലടയ്ക്കുമെന്ന് ജഡ്ജി ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു മുതിർന്ന അഭിഭാഷകനെ പരസ്യമായി പരിഹസിച്ചെന്നും ബാർ അസോസിയേഷൻ ആരോപിക്കുന്നു.

ഇതോടെയാണ് ജഡ്ജിക്കെതിരെ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജസ്റ്റിസ് അജയ് ഭനോട്ടിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ കോടതി നടപടികൾ പൂർണ്ണമായും ബഹിഷ്കരിക്കുമെന്നും അഭിഭാഷക സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെയുണ്ടായ അക്രമ സംഭവങ്ങൾ കോടതി സമുച്ചയത്തിൽ വലിയ സംഘർഷാവസ്ഥയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Get more updates from Pudukad News on Google