"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനത്തിന് നാളെ തുടക്കം. വയനാട് മാനന്തവാടി മുതല്‍ കൊല്‍ക്കത്ത വരെയാണ് യാത്ര. അഹമ്മദാബദ്, ഫരീദാബാദ് എന്നിവടങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവ ചടങ്ങുകളില്‍ അമൃതാനന്ദമയി സംബന്ധിക്കും. മഠത്തിലെ മുതിര്‍ന്ന സന്യാസി- സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശിയരടക്കമുള്ള ആശ്രമ അന്തേവാസികളും അടക്കം ഏതാണ് ആയിരത്തോളം പേര്‍ ഭാരതയാത്രയില്‍ അനുഗമിക്കുന്നുണ്ട്

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

അമൃതപുരി: മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനത്തിന് നാളെ തുടക്കമാവും. അമതൃതപുരിയില്‍ നിന്ന് പുലര്‍ച്ചയോടെ യാത്ര തുടങ്ങുന്ന  അമൃതാനന്ദമയിയുടെ കേരളത്തിലെ ആദ്യത്തെ പരിപാടി വയനാട് മാനന്തവാടിയിലാണ്.  

30, 31 തീയ്യതികളിലായി നടക്കുന്ന  മാനന്തവാടി ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന അമ്മ തുടര്‍ന്ന് മൈസൂര്‍, ബാംഗ്ളൂര്‍, ഹൈദ്രബാദ്, പൂന, മുംബൈ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഫരീദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും. 


അഹമ്മദാബദ്, ഫരീദാബാദ് എന്നിവടങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും നടക്കുന്ന  ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവ ചടങ്ങുകളില്‍ അമൃതാനന്ദമയി സംബന്ധിക്കും. നവംബര്‍ 21ന്  അഹമ്മദാബാദിലെ പൊതു പരിപാടിയിലാണ് അമൃതാനന്ദമയി പങ്കെടുക്കുക. 


ഫരീദാബാദിൽ അമൃത ആശുപത്രിയിലാണ് പരിപാടി.  ഒക്ടോബര്‍ 30ന് തുടങ്ങി ഡിസംബര്‍ ആറുവരെ  38 ദിവസം നീളുന്ന പര്യടനത്തില്‍ രാജ്യത്തെ 10 നഗരങ്ങളിലായി  അമൃതാനന്ദമയി
 റോഡ് മാര്‍ഗ്ഗം സഞ്ചരിക്കും. 

മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സന്യാസി- സന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും വിദേശിയരടക്കമുള്ള ആശ്രമ അന്തേവാസികളും അടക്കം ഏതാണ് ആയിരത്തോളം പേര്‍ ഭാരതയാത്രയില്‍ അനുഗമിക്കുന്നുണ്ട്. 

 ഡിംസബര്‍‌ അഞ്ച്, ആറ് തീയതികളിലായി കൊല്‍ക്കത്തയില്‍ നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് ശേഷം അമൃതാനന്ദമയി അമൃതപുരിയിലേക്ക് മടങ്ങും.

Get more updates from Pudukad News on Google