"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെല്‍അവിവ്: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ 72 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എക്‌സിറ്റ് പോളുകളില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം മുന്നില്‍. ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 54 സീറ്റിലാണ് മുന്നിലുള്ളത്. മുന്‍ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ടിന്റെ ‘യഷാര്‍’ പാര്‍ട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റിലാണ് മുന്നില്‍.

നിര്‍ണായക സാന്നിധ്യമാകുന്ന അറബ് പാര്‍ട്ടികള്‍ 18 സീറ്റില്‍ മുന്നിലുണ്ട്. 120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ ക്നെസ്സറ്റില്‍ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്.


ഇസ്രായേല്‍ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും, അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തോല്‍വി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസന്‍കോട്ട് ആവശ്യപ്പെട്ടു. 


‘ഇസ്രായേല്‍ ജനങ്ങള്‍ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. പരാജയപ്പെട്ട ഈ ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധിയാണിത്. ജനവിധി മാനിച്ച് അദ്ദേഹം സ്ഥാനം ഒഴിയണം’ ഐസന്‍കോട്ട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതൃത്വത്തില്‍ ഒരു സയണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഐസന്‍കോട്ട് വ്യക്തമാക്കി.

Get more updates from Pudukad News on Google