കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസ്. അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസ്

Current: മലയാളം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ നിവേദ്യയുടെ ആൺ സുഹൃത്ത് അറസ്റ്റിലായി. മാർട്ടിൻ ഇഗ്നേസിയസാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ അമ്മ നിവേദ്യ നേരത്തെ അറസ്റ്റിലായിരുന്നു.
കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. എന്നാൽ, അഞ്ചു വയസുകാരിയായ പെൺകുട്ടിക്ക് തനിയെ രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ പൊലീസിന് സംശയമുണ്ടായിരുന്നു.
തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മോഡലിങിന് പോകാൻ കുട്ടികൾ തടസം നിന്നതും ഭർത്താവ് സ്ഥിരം മദ്യപാനിയായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാതാവ് പൊലീസിന് മൊഴി നൽകിയത്.





