"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
കടുത്ത ചൂട് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും ഭീഷണി; മാസം തികയാതെയുള്ള പ്രസവസാധ്യത ഉയരുന്നതായി പഠനം | Heatwaves and Pregnancy Risks   •  ഔദ്യോഗിക ഫാൻസ് ക്ലബ്ബുകളില്ലെന്ന് ജേസൺ സഞ്ജയ്; പേരിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വ്യാജമെന്ന് മുന്നറിയിപ്പ് | Jason Sanjay fake fan clubs   •  വിരമിച്ച ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ബാർ അസോസിയേഷനുകൾ തടസ്സമായി: ചീഫ് ജസ്റ്റിസ് | Supreme Court retired judges appointment   •  ‘രാഹുൽ’, ‘ഗാന്ധി’ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോ? രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ | Himanta Biswa Sarma Rahul Gandhi remarks   •  ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ തടയണം: പൊതുപരിപാടികൾക്കും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം | Madras High Court   •  

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി എം ലിജു. 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകിയാൽ ബാർ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പ്. നെടുമ്പാശ്ശേരി സംഭവത്തിന് പിന്നാലെ നടപടികൾ കർശനമാക്കി സർക്കാർ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ബാറുകളിലും ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ഉറപ്പുവരുത്താൻ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ബാർ ജീവനക്കാർ കർശനമായി പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. 

കേരളത്തിൽ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമാനുസൃത കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം അതത് ബാർ ലൈസൻസികൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വിഷയം മാധ്യമങ്ങളിൽ വാർത്തയാകുന്നതിന് മുൻപ് തന്നെ കേസെടുക്കാൻ എക്സൈസിന് താൻ നേരിട്ട് കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

പ്രായപരിധി പാലിക്കാതെ കുട്ടികൾക്ക് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് ഇതിനകം സസ്‌പെൻഡ് ചെയ്യുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഇത്തരം നിയമലംഘനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. 

സംസ്ഥാനത്ത് എവിടെയെങ്കിലും 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ബാറുകളുടെ ലൈസൻസ് നേരിട്ട് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കേരളത്തിലെ മുഴുവൻ ബാർ ഉടമകളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. നിയമപ്രകാരം മദ്യം ഉപയോഗിക്കാൻ 23 വയസ്സ് പൂർത്തിയാകണമെന്നിരിക്കെ, ആ പ്രായം കഴിഞ്ഞവർ മാത്രം മദ്യം വാങ്ങിയാൽ മതിയാകും. പ്രായപരിധിയിൽ താഴെയുള്ളവരെ തിരിച്ചറിഞ്ഞ് മദ്യം നിഷേധിക്കേണ്ടത് ബാർ അധികൃതരുടെ കടമയാണ്.

സംസ്ഥാനത്ത് അശ്രദ്ധയും നിരുത്തരവാദപരവുമായ ഡ്രൈവിംഗ് മൂലമുള്ള നിരവധി വാഹനാപകടങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകുകയും, അവർ മദ്യലഹരിയിൽ വാഹനം ഓടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളിൽ നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട് കുടുംബങ്ങൾ അനാഥമാകുന്ന സാഹചര്യവും ഉണ്ടാകുന്നു. 

ഇതിന് വഴിമരുന്നിടുന്ന ബാറുകൾക്കെതിരെ ഏറ്റവും കർശനമായ നിയമനടപടികൾ സ്വീകരിക്കും. പ്രായത്തിൽ നേരിയ സംശയം തോന്നിയാൽ പോലും ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പ്രായം ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ മദ്യം വിളമ്പാവൂ എന്നും മന്ത്രി കർശന നിർദ്ദേശം നൽകി.

Get more updates from Pudukad News on Google