"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
കടുത്ത ചൂട് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും ഭീഷണി; മാസം തികയാതെയുള്ള പ്രസവസാധ്യത ഉയരുന്നതായി പഠനം | Heatwaves and Pregnancy Risks   •  ഔദ്യോഗിക ഫാൻസ് ക്ലബ്ബുകളില്ലെന്ന് ജേസൺ സഞ്ജയ്; പേരിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വ്യാജമെന്ന് മുന്നറിയിപ്പ് | Jason Sanjay fake fan clubs   •  വിരമിച്ച ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ബാർ അസോസിയേഷനുകൾ തടസ്സമായി: ചീഫ് ജസ്റ്റിസ് | Supreme Court retired judges appointment   •  ‘രാഹുൽ’, ‘ഗാന്ധി’ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോ? രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ | Himanta Biswa Sarma Rahul Gandhi remarks   •  ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ തടയണം: പൊതുപരിപാടികൾക്കും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം | Madras High Court   •  

‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026’ ലോഗോ പ്രകാശനം ചെയ്തു; കൂടുതല്‍ ഉയരങ്ങളിലേക്ക് വളരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികം കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രസ്താവിച്ചു. 

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ നിലയിലേക്ക് കേരളത്തെ വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിച്ച പ്രമുഖരെ അനുസ്മരിച്ച അദ്ദേഹം, വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ എന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ പ്രമുഖ നഗരങ്ങളില്‍ ‘ഫെസ്റ്റിവല്‍ കേരള’ സംഘടിപ്പിക്കും. 

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഈ മേളയിലൂടെ കേരളത്തിന്റെ തനത് കലകളും സാംസ്‌കാരിക പാരമ്പര്യവും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.

ഉന്നത വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസരങ്ങള്‍, ശക്തമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. 

പരമ്പരാഗത കലയും സാഹിത്യവും സംരക്ഷിക്കുന്നതിനൊപ്പം മുന്നില്‍ നില്‍ക്കുന്ന മേഖലകളില്‍ മുന്നേറ്റം തുടരാനും പിന്നാക്കം നില്‍ക്കുന്ന മേഖലകളെ കൈപിടിച്ചുയര്‍ത്താനും ഈ കൂട്ടായ പ്രയത്‌നത്തിലൂടെ സാധിക്കുമെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

Get more updates from Pudukad News on Google