Skip to content
November 22, 2026
⌕

മെഷീന്‍ കട്ടര്‍ ഉപയോഗിച്ച് പണം സൂക്ഷിച്ചിരുന്ന ഭാഗം മുറിച്ചു; സിസിടിവിയില്‍ സ്‌പ്രേ ചെയ്തു; എടിഎമ്മില്‍ വന്‍ കവര്‍ച്ചാശ്രമം

October 30, 2026
Share this post to

തൃശൂര്‍: പുതുക്കാട് തുറവില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് എ.ടി.എം (അഠങ) കൗണ്ടറില്‍ കവര്‍ച്ചാശ്രമം. എ.ടി.എം മെഷീനില്‍ പണം സൂക്ഷിച്ചിരുന്ന ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി പണം കവരാനായിരുന്നു ശ്രമം നടത്തിയത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ കൗണ്ടറിലെ സി.സി.ടി.വി (ഇഇഠഢ) ക്യാമറയില്‍ സ്‌പ്രേ ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം നടന്ന വിവരം പുറത്തറിയുന്നത്.

എ.ടി.എം കൗണ്ടര്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളി മെഷീന്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചതിന്റെ അവശിഷ്ടങ്ങളും പൊടികളും നിലത്ത് ചിതറിക്കിടക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഷീന്റെ പണം സൂക്ഷിക്കുന്ന ഭാഗം മുറിച്ചുമാറ്റാന്‍ ശ്രമിച്ചതായും സി.സി.ടി.വിയില്‍ സ്‌പ്രേ അടിച്ചതായും കണ്ടത്. 
പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമുള്ള രണ്ട് കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രണ്ട് കൗണ്ടറുകളിലെയും മെഷീനുകള്‍ തകര്‍ത്ത് പണം തട്ടിയെടുക്കാനാണ് കവര്‍ച്ചക്കാരന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. ഹെല്‍മെറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നതിനാല്‍ സി.സി.ടി.വിയില്‍ നിന്ന് മുഖം വ്യക്തമായി ലഭിച്ചിട്ടില്ല. 
തുടര്‍ന്ന് എ.ടി.എം കൗണ്ടറിന് സമീപപ്രദേശങ്ങളിലെയും പ്രധാന റോഡുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും സഞ്ചാരപാതയും തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം.

 

 

Get more updates from Pudukad News on Google