"> Skip to content
Sample Header Banner
November 1, 2026
⌕

തദ്ദേശസ്ഥാപനം: ഓണറേറിയം ഇരട്ടിയാക്കാൻ ശുപാർശ,

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

16,000-33,600 വർധനയ്ക്കാണ് ശുപാർശ

തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയത്തിൽ 100% വർധന വരുത്താൻ ശുപാർശ. 1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 ജനപ്രതിനിധികളാണുള്ളത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം, തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറി എസ്.ഷാനവാസ് ചെയർമാനും അഡിഷനൽ ഡയറക്‌ടർ എം.പി .അജിത്കുമാർ കൺവീനറുമായി നിയോഗിച്ച 12 അംഗ സമിതിയാണ് ഇന്നലെ മന്ത്രി കെ.എം. ഷാജിക്കു റിപ്പോർട്ട് സമർപ്പിച്ചത്.

16,000 രൂപ മുതൽ 33,600 രൂപ വരെ വർധനയാണു ശുപാർശ ചെയ്തിരിക്കുന്നത്. വർധന നടപ്പായാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഓണറേറിയം 33,600 രൂപയാകും. കോർപറേഷൻ മേയർമാർക്ക് 31,600 രൂപ, നഗരസഭാ ചെയർപഴ്സൻമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും 31,200 രൂപ വീതം, പഞ്ചായത്ത് പ്രസിഡന്റുമാർക്ക് 28,400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം ശുപാർശ.

ജനപ്രതിനിധി വിഭാഗം, നിലവിലെ ഓണറേറിയം, വർധന എന്ന ക്രമത്തിൽ

ഗ്രാമപ്പഞ്ചായത്ത്: പ്രസിഡന്റ്

14200, 28400, വൈസ് പ്രസിഡന്റ് 11600, 23200, സ്ഥിരസമിതി ചെയർപഴ്സൻ 9200, 18400, അംഗങ്ങൾ 8000, 16000.

ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡന്റ് 15600, 31200, വൈസ് പ്രസിഡൻ്റ് 13000, 26000, സ്ഥിരസമിതി : ചെയർപഴ്‌സൻ 9800, 19600, അംഗങ്ങൾ 8600, 17200.

ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ്

16800, 33600, വൈസ് പ്രസിഡന്റ് 14200, 28400, സ്ഥിരസമിതി ചെയർപഴ്സൻ 10400, 20800, അംഗങ്ങൾ 9800, 19600.

നഗരസഭ: ചെയർപഴ്സൻ:

15600, 31200, ഡപ്യൂട്ടി ചെയർപ ഴ്സൻ 13000, 26,000, സ്ഥിരസമിതി ചെയർപഴ്സൻ 9800, 19600, അംഗങ്ങൾ 8600, 17200.

കോർപറേഷൻ: മേയർ 15800, 31600, ഡപ്യൂട്ടി മേയർ 13200, 26400, സ്ഥിരസമിതി ചെയർപഴ്സൻ 9400, 18800, അംഗങ്ങൾ : 8200, 16400.

Get more updates from Pudukad News on Google