PSC പരീക്ഷാ ക്രമക്കേട്: നിർണായക കമ്മീഷൻ യോഗം ഇന്ന്; ചെയർമാനെതിരെ കടുപ്പിച്ച് ഒരുകൂട്ടം അംഗങ്ങൾ | PSC Board Meeting

Current: മലയാളം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടെ നിർണായക പിഎസ്‌സി ബോർഡ് യോഗം ഇന്ന് ചേരും. യോഗത്തിലെ സീറോ അവറിൽ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ഒരു വിഭാഗം അംഗങ്ങൾ രൂക്ഷമായ വിമർശനവും എതിർപ്പും ഉന്നയിക്കുമെന്നാണ് വിവരം.(PSC Board Meeting Today Over Exam Irregularities Controversy)
അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ചില അംഗങ്ങൾ മുൻപ് തന്നെ ചെയർമാനെതിരെ മൊഴി നൽകിയിരുന്നു. അതേസമയം, കേസിലെ അന്വേഷണ പുരോഗതിയും യോഗത്തിൽ ചർച്ചയായേക്കും. ചോദ്യം ചെയ്യലിനായി പിഎസ്‌സി സെക്രട്ടറി ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും.
കഴിഞ്ഞ ദിവസം നാല് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. വരുന്ന ദിവസങ്ങളിൽ കൂടുതൽ പിഎസ്‌സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താൻ നോട്ടീസ് നൽകും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Story Summary
A crucial PSC commission meeting is set to take place today amidst an ongoing Crime Branch SIT probe into PSC exam irregularities, with a section of members expected to strongly criticize Chairman M.R. Baiju. Meanwhile, PSC Secretary faces further questioning by the SIT, and the Kerala High Court will resume hearing PSC’s petition to quash the case.





