"> Skip to content
Sample Header Banner
November 2, 2026
⌕

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: കുറ്റപത്രം ഉടൻ സമർപ്പിക്കും; ശ്രീനാദേവി കുഞ്ഞമ്മയടക്കം പ്രതികളായേക്കും | Adoor Police Station

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Adoor Police Station

പത്തനംതിട്ട: ഏറെ വിവാദമായ അടൂർ പോലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ഉടൻ തന്നെ പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാകും. കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കുമെന്നാണ് വിവരം.(Adoor Police Station Violence Case Sreena devi Kunjamma To Be Made Accused)

കണ്ടാലറിയാവുന്ന മറ്റ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു വരികയാണ്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസം അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.

കേസിൽ തുടർന്നടപടികൾ വൈകിയതിൽ സംസ്ഥാന പോലീസ് മേധാവി, പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷ വീഴ്ചകളെക്കുറിച്ച് ഉദ്യോഗസ്ഥർ എസ്പിക്ക് വിശദീകരണം നൽകി.

Story Summary

Police are preparing to file a chargesheet soon in the Adoor police station violence case, naming Sreena devi Kunjamma and Feni Ninan as accused. The investigation gained momentum after CCTV footage went viral, prompting the DGP to seek an explanation from the Pathanamthitta SP regarding delays in the case.

Get more updates from Pudukad News on Google