ബിഹാറിൽ PNG ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് വൻ അപകടം: ഒരാൾ മരിച്ചു, 6 പേർക്ക് പരിക്ക് | PNG gas pipeline blast

Current: മലയാളം

മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ഭൂഗർഭ പി.എൻ.ജി (PNG) ഗ്യാസ് പൈപ്പ്‌ലൈൻ തകർന്ന് തീപിടിച്ച് വൻ സ്ഫോടനം. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10-ഓടെയാണ് ദുരന്തമുണ്ടായത്.(PNG gas pipeline blast, One killed six injured in Muzaffarpur Bihar)
റോഡ് നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നതിനിടെ അബദ്ധത്തിൽ ഗ്യാസ് പൈപ്പ്‌ലൈന് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് തീപിടിത്തവും സ്ഫോടനവും ഉണ്ടാകുകയുമായിരുന്നുവെന്ന് മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പരിക്കേറ്റ ആറ് പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്ത് മുസാഫർപൂർ എസ്.എസ്.പി കാന്തേഷ് കുമാർ മിശ്രയുടെയും ഡി.എമ്മിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സാങ്കേതിക വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Story Summary
One person was killed and six others were injured after an underground Piped Natural Gas (PNG) pipeline caught fire and exploded during drain excavation work using a JCB in Bihar’s Muzaffarpur district. District Magistrate Kumar Gaurav and SSP Kantesh Kumar Mishra confirmed the incident and stated that a detailed investigation is underway to penalize those responsible for the negligence.





