ബോക്സ് ഓഫീസിൽ ‘ദി രാജാ സാബ്’ തരംഗം; വെറും 4 ദിവസത്തിൽ ചിത്രം 200 കോടി ക്ലബിൽ

ബോക്സ് ഓഫീസിൽ ‘ദി രാജാ സാബ്’ തരംഗം; വെറും 4 ദിവസത്തിൽ ചിത്രം 200 കോടി ക്ലബിൽ

ബോക്സ് ഓഫീസിൽ പ്രഭാസ് തരംഗം തുടരുന്നു. മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’ റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ആക്ഷൻ സിനിമകളിൽ നിന്ന് മാറി പ്രഭാസിന്റെ കോമഡി ടൈമിംഗും പുതിയ ഗെറ്റപ്പും പ്രേക്ഷകർ ഏറ്റെടുത്തതോടെ 201 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം കുടുംബപ്രേക്ഷകരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്.

പലയിടങ്ങളിലും തുടർച്ചയായ ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രത്തിന്റെ കുതിപ്പ്. വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഗണ്യമായി വർധിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. പ്രഭാസിന്റെ ബോക്സ് ഓഫീസ് കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വിജയം.

Also Read: യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

അതേസമയം ആരാധകരുടെ താൽപ്പര്യം മുൻനിർത്തി പ്രഭാസിന്റെ പഴയ സ്റ്റൈലിഷ് ലുക്ക് സിനിമയിൽ ഉൾപ്പെടുത്തിയത് വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു വരുത്തിയ ഈ മാറ്റങ്ങൾക്ക് തിയേറ്ററുകളിൽ വൻ കൈയ്യടിയാണ് ലഭിക്കുന്നത്. മാരുതിയുടെ മികച്ച മേക്കിംഗും ചിത്രത്തിലെ ദൃശ്യഭംഗിയും പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച ഈ ചിത്രം, ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിർമ്മാണ മൂല്യം കൊണ്ടും ശ്രദ്ധേയമാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്.

See also  ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’; ചൈനയെ പിന്തള്ളി ആപ്പിളിന്റെ വൻ കുതിപ്പ്!

The post ബോക്സ് ഓഫീസിൽ ‘ദി രാജാ സാബ്’ തരംഗം; വെറും 4 ദിവസത്തിൽ ചിത്രം 200 കോടി ക്ലബിൽ appeared first on Express Kerala.

Spread the love

New Report

Close