"> Skip to content
Sample Header Banner
November 3, 2026
⌕

അടാട്ട് പഞ്ചായത്തിൽ തെരുവുനായകൾക്കായി ഫീഡിങ് സ്റ്റേഷൻ; നവംബർ 3ന് ഉദ്ഘാടനം

November 2, 2026
Share this post to
🌐 Select your Language: Current: മലയാളം

അടാട്ട്: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായി അടാട്ട് ഗ്രാമപഞ്ചായത്തും കാവൽ കൂട്ടായ്മയും ചേർന്ന് ഫീഡിങ് സ്റ്റേഷൻ ഒരുക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫീഡിങ് സ്റ്റേഷൻ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിൽ നവംബർ 3ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ഫീഡിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. സണ്ണി അധ്യക്ഷത വഹിക്കും.

Get more updates from Pudukad News on Google