"> Skip to content
Sample Header Banner
November 3, 2026
⌕

ഗുരുവായൂരിൽ ബുധനാഴ്ച ലക്ഷ ദീപം തെളിയും.

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ ഏകാദശി” ലക്ഷദീപ”വിളക്ക് നവംബർ 4 ന് ബുധനാഴ്ച്ച. ഗുരുവായൂർ ക്ഷേത്രവും പരിസരവീഥികളും അപ്പാടെ ചിരാതിന്റെയും, നിലവിളക്കുകളുടെയുംപ്രകാശ ശോഭ പകരുന്നഏകാദശിവിളക്കുകളിൽ വേറിട്ട ഇത്തരത്തിൽ ദീപകാഴ്ചയൊരുക്കുന്ന”ഏകലക്ഷദീപവിളക്കി”ന് ഒരുക്കങ്ങളായി..

ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ അരനൂറ്റാണ്ടോളമായിഗുരുപവനപുരിയിൽപ്രകാശജ്യോതിയിൽ നിറഞ്ഞ് ആഘോഷപൂർവം നടത്തപ്പെടുന്ന ലക്ഷദീപവിളക്കിന് ക്ഷേത്രത്തിനകത്ത് അനുഷ്ഠാന അനുബന്ധ ചടങ്ങുകളിൽ ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ മേളം, ഗുരുവായൂർ മുരളിയുടെ നാഗസ്വരം, വാദ്യ കലാകാരന്മാരുടെ പഞ്ചമദ്ദളകേളി എന്നിവയുമുണ്ടാക്കും.

വിളക്കിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘം ഭാരവാഹികളായ ജി.കെ.പ്രകാശൻ, കെ.ദിവാകരൻ,ചന്ദ്രൻ ചങ്കത്ത് , രാജു കലാനിലയം ,ശിവൻകണിച്ചാടത്ത് ,ബാലൻ വാറണാട്ട് എന്നിവർഅറിയിച്ച് കൊള്ളുന്നു

Get more updates from Pudukad News on Google