"> Skip to content
Sample Header Banner
November 3, 2026
⌕

ശ്രീകാര്യത്തെ 17കാരൻ്റെ കൊലപാതകം: ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെ; അഭിരാമിന്റേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്, കൂടുതൽ പേർക്ക് പങ്കെന്ന് സംശയം | Sreekaryam Abhiram Murder

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Sreekaryam Abhiram Murder

തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട അഭിരാമിനെയല്ല, മറിച്ച് മറ്റൊരു സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ നീക്കം നടത്തിയതെന്ന് കേസിൽ പിടിയിലായ പ്രധാന പ്രതിയായ പതിനേഴുകാരൻ മൊഴി നൽകി. പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി ശല്യപ്പെടുത്തിയ മറ്റൊരു സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ അഭിരാമിനെ ഉപയോ​ഗിക്കുകയായിരുന്നു പദ്ധതി.(Sreekaryam Abhiram Murder Case Investigation Updates Thiruvananthapuram)

എന്നാൽ സംഭവസ്ഥലത്തുവെച്ചുണ്ടായ തർക്കമാണ് അഭിരാമിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയപ്പകയും അതിനെത്തുടർന്നുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പാങ്ങപ്പാറയിലേക്ക് ഇൻസ്റ്റാഗ്രാം കോൾ വഴി അഭിരാമിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കരിയില കൊണ്ടുമൂടിയ നിലയിലാണ് പറമ്പിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മൂന്നാമൻ കാപ്പ കേസ് പ്രതിയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിലെ വഴിത്തിരിവുണ്ടാക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Summary

A 17-year-old boy named Abhiram was murdered in Sreekaryam, Thiruvananthapuram, in a planned plot triggered by a dispute over a relationship. The primary suspect disclosed to the police that the actual target was another friend, and Abhiram was merely called to locate him. Three suspects, including a minor and a career criminal, are currently in police custody as investigations continue.

Get more updates from Pudukad News on Google