loader image
ശബരിമലയിൽ റെക്കോർഡ് തിരക്കും വരുമാനവും; ഇത്തവണത്തേത് സുഗമമായ തീർത്ഥാടനമെന്ന് മന്ത്രി വി.എൻ. വാസവൻ

ശബരിമലയിൽ റെക്കോർഡ് തിരക്കും വരുമാനവും; ഇത്തവണത്തേത് സുഗമമായ തീർത്ഥാടനമെന്ന് മന്ത്രി വി.എൻ. വാസവൻ

ബരിമലയിൽ ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വൻ വർദ്ധനവുണ്ടായതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഏകോപിത പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങളും കാരണമാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും ഇതുവഴി വലിയ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ശബരിമലയിൽ റെക്കോർഡ് തിരക്കും വരുമാനവും; ഇത്തവണത്തേത് സുഗമമായ തീർത്ഥാടനമെന്ന് മന്ത്രി വി.എൻ. വാസവൻ appeared first on Express Kerala.

Spread the love
See also  മിസൈലുകൾ തോൽക്കുന്നിടത്ത് ഡ്രോണുകൾ ജയിക്കുന്നു; ലോകത്തെ വിറപ്പിച്ച ഇറാന്റെ തന്ത്രം സ്വന്തമാക്കി ഇന്ത്യയും; ആകാശപ്പോരിൽ പുതിയ കരുത്തുമായി രാജ്യം

New Report

Close