"> Skip to content
November 3, 2026
⌕

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ക്രിക്കറ്റ് അക്കാദമിക്ക് നവംബർ 7ന് തുടക്കം കുറിക്കും

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയുടെ ക്രിക്കറ്റ് രംഗത്ത് പുതിയൊരു കായിക മുന്നേറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് ആരംഭിക്കുന്ന ക്രൈസ്റ്റ് കോളെജ് ക്രിക്കറ്റ് അക്കാദമി നവംബർ 7ന് രാവിലെ 10 മണിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനത്തിന്റെ അനുഭവസമ്പത്തും ലെതർ ആൻഡ് വില്ലോ ക്ലബ്ബിന്റെ സജീവമായ പങ്കാളിത്തവും സംയോജിപ്പിച്ച്, ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് മികച്ച പരിശീലനവും വളർച്ചയ്ക്കുള്ള അവസരങ്ങളും ലഭ്യമാക്കാൻ അക്കാദമിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, ഹെഡ് കോച്ച് സതീഷ് പിള്ള, അസിസ്റ്റൻ്റ് കോച്ച് രോഹിത് വിജയൻ, ക്ലബ്ബ് പ്രസിഡൻ്റ് കെ.കെ. അജിത്ത്, സെക്രട്ടറി ഡോ. ജോജോ കൂനൻ, ട്രഷറർ കെ.യു. ഹരീഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു

Get more updates from Pudukad News on Google