"> Skip to content
November 4, 2026
⌕

17 – മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : 17-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ എൻ വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കലാനിരൂപകൻ വിനോദ് കണ്ടെംകാവിൽ അനുസ്മരണ പ്രഭാഷണം നടത്തി. രാജരാജേശ്വരകലാരത്നം പുരസ്കാരം ലഭിച്ച കലാനിലയം ഗോപി, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു . ദേവസ്വം മെമ്പർ അഡ്വ കെ ജി അജയകുമാർ, കഥകളി ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ , നാദോപാസന പ്രസിഡണ്ട് പി നന്ദകുമാർ , ഡോ മൂർക്കനാട് ദിനേശൻവാരിയർ എന്നിവർ സംസാരിച്ചു. തുടർന്ന് ശുകപുരം രാധാകൃഷ്ണൻ്റെ തായമ്പക അരങ്ങേറി

Get more updates from Pudukad News on Google