ഠാണാ – ചന്തക്കുന്ന് റോഡ് വികസനം; ഡിവൈഡർ സ്ഥാപിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമെന്ന് വിശദീകരിച്ച് കെഎസ്ടിപി അധികൃതർ; പദ്ധതി വിവരങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും വിശദീകരണം

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ ഭാഗമായി ഡിവൈഡർ സ്ഥാപിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമെന്ന് വിശദീകരിച്ച് കെഎസ്ടിപി അധികൃതർ. ഏറ്റവും ശാസ്ത്രീയമായ സംവിധാനമാണ് നടപ്പിലാക്കുന്നതെന്നും സർക്കാർ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പദ്ധതി വിവരങ്ങൾ നേരത്തെ തന്നെ ഇപ്പോൾ എതിർപ്പ് ഉന്നയിക്കുന്നവർക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നതാണെന്നും ഓരോ നൂറ് മീറ്റർ ദൂരത്തിലും സീബ്ര ക്രോസ്സിംഗ് സംവിധാനം എർപ്പെടുത്തുമെന്നും ഡിവൈഡറിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഠാണാ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കെഎസ്ടിപി അധികൃതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു . ഡിവൈഡർ സംവിധാനം അശാസ്ത്രീയമാണെന്നും അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സെൻ്റ് തോമസ് പള്ളി അധികൃതരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു



