loader image
കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിലെ ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ എച്ച്9 എൻ2 (H9N2) വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണൽ ഹൈ സെക്യൂരിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. നിലവിൽ കണ്ടെത്തിയ വൈറസ് വകഭേദം തീവ്രത കുറഞ്ഞതാണെന്നും ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും വിദഗ്ധർ അറിയിച്ചു. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ആയൂർ ഹാച്ചറിയുടെ പരിസരപ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ 14 പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലയുടെ അതിർത്തി പങ്കിടുന്ന രണ്ട് പഞ്ചായത്തുകളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇളമാട്, ചടയമംഗലം, അഞ്ചൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കോഴിഫാമുകൾ നിരീക്ഷണത്തിലാണ്. കൂടാതെ കുരീപ്പുഴ ടർക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

The post കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു appeared first on Express Kerala.

Spread the love
See also  ജെഎസ്ഡബ്ല്യുവിന്റെ കരുത്തിൽ ജെയ്‌കൂ J5; ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുതിയ എസ്‌യുവി എത്തുന്നു!

New Report

Close