"> Skip to content
November 7, 2026
⌕

വർക്കലയിൽ 12 സ്പാകളിൽ മിന്നൽ പരിശോധന; അഞ്ച് പേർ അറസ്റ്റിൽ, ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് | Varkala spa raid

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Malappuram Kondotty Incident

തിരുവനന്തപുരം: വർക്കലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്പാകൾക്കെതിരെ നടപടിയുമായി പൊലീസ് (Varkala spa raid). 12 സ്പാകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് നിഷാദ്.

കോവളം സ്പാ പീഡനക്കേസിന് പിന്നാലെ പരിശോധന
കോവളം സ്പാ പീഡനക്കേസിന് പിന്നാലെയാണ് ജില്ലയിലെ സ്പാകളിൽ പൊലീസ് പരിശോധന ശക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നാം പ്രതി സുജിത്തിനെയും നാലാം പ്രതി നിശാന്തിനെയുമാണ് അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടത്.

സുജിത്തിനെ ഏഴ് ദിവസത്തേക്കും നിശാന്തിനെ നാല് ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ പതിനാറുകാരിയെ എത്തിച്ച് പീഡനത്തിന് വിധേയയാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സുജിത്തിനെ വയനാട് വൈത്തിരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

Story Summary: Police conducted surprise inspections at 12 spas in Varkala following confidential information about alleged illegal activities. Five people were arrested, and seven establishments were issued notices for violating prescribed standards. Separately, two accused in the Kovalam spa assault case have been remanded to police custody for further investigation.

Get more updates from Pudukad News on Google