"> Skip to content
November 7, 2026
⌕

പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണവും പണവും കവർന്ന പ്രതികൾ പിടിയിൽ

November 7, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ചാവക്കാട് കോട്ടപ്പുറം ജംഗ്ഷനിൽ തീരദേശ ഹൈവേയോട് ചേർന്നുള്ള പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണവും പണവും മറ്റും കവർച്ച നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപറമ്പിൽ സലാം (55), മനോലിപറമ്പിൽ സുൽഫിക്കർ ( 33 ) എന്നിവരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പത്തൊമ്പതാം തീയതി രാവിലെ വീട് പൂട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിൽ പോയിരുന്ന വീട്ടുകാർ പിറ്റേദിവസം രാത്രി 9 മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.

തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘത്തെ കേസിന്റെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഹൈവേയിൽ നിന്നും മോഷണം നടത്തിയ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് അമ്പതിലധികം സിസിടിവി ക്യാമറകൾ മണിക്കൂറുകളോളം പരിശോധിച്ചതിന് ശേഷമാണ്.

അറസ്റ്റിലായ ഇരുപ്രതികളും കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പ്, മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google