ദാവൂദ്: റൈസ് ഓഫ് എ ഡോൺ’: ടൂറിസ്റ്റ് ബസിലെ സ്റ്റിക്കറിനെച്ചൊല്ലി വിവാദം | Kerala Tourist Bus

Current: മലയാളം

ചിക്കമഗളൂരു: ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും സ്റ്റിക്കറുകളും പതിച്ച കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടകയിൽ തടഞ്ഞു. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പ്രതിഷേധവുമായെത്തുകയും ബസ് തടയുകയും ചെയ്തു.(Kerala Tourist Bus Carrying Dawood Ibrahim Stickers Seized In Chikkamagaluru)
“ദാവൂദ്: റൈസ് ഓഫ് എ ഡോൺ”, “എംപറർ സ്ട്രൈക്സ് എഗെയ്ൻ” തുടങ്ങിയ വരികൾ ആണ് ബസിൽ എഴുതിയിരുന്നത്. ചിക്കമഗളൂരുവിലെ ബൊളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോഴാണ് ഇത് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഇവർ ബസ് തടയുകയും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. പിന്നീട് മുന്നറിയിപ്പ് നൽകി ബസ് വിട്ടയച്ചു.
Story Summary
A Kerala tourist bus carrying stickers and slogans glorifying fugitive gangster and 1993 Mumbai blasts mastermind Dawood Ibrahim was seized by police in Chikkamagaluru, Karnataka. The incident sparked protests by Hindu outfits, leading police to detain the bus and issue a warning to the driver after removing the controversial graphics.











