"> Skip to content
November 8, 2026
⌕

ഗാസയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം; പതിനായിരക്കണക്കിന് പലസ്തീനികൾക്ക് കിടപ്പാടമില്ല | Gaza floods

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Gaza floods

ഗാസ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാസ മുനമ്പിലുടനീളം പതിനായിരക്കണക്കിന് അഭയാർഥികളുടെ താൽക്കാലിക താമസകേന്ദ്രങ്ങളും ടെന്റുകളും തകർന്നു. വെള്ളവും ശക്തമായ കാറ്റും കാരണം ആയിരക്കണക്കിന് കുടുംബങ്ങൾ വീണ്ടും ദുരിതത്തിലായതായി അധികൃതർ അറിയിച്ചു. (Gaza floods)

വെള്ളിയാഴ്ച രാത്രി മുതൽ ഗാസയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 70,000 ടെന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നിരവധി മതിലുകൾ തകർന്നുവീണതായും സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. മഴയിൽ കുതിർന്ന മെത്തകളും തലയിണകളും വസ്ത്രങ്ങളുമായി കഴിയേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഏകദേശം നാല് ലക്ഷം അഭയാർഥികൾ കഴിയുന്നതായും റിപ്പോർട്ടുണ്ട്. ഗാസ സിവിൽ ഡിഫൻസിന് കുറഞ്ഞത് 1,500 അടിയന്തര സഹായ അഭ്യർഥനകൾ ലഭിച്ചു. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുള്ള അവസ്ഥയിലാണെന്നും കാലാവസ്ഥാ ദുരിതം നേരിടുന്ന അഭയാർഥികൾക്ക് മതിയായ താമസസൗകര്യം ഒരുക്കാൻ കുറഞ്ഞത് മൂന്ന് ലക്ഷം ടെന്റുകൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

മധ്യ ഗാസയിലെ ദേർ അൽ ബലാഹിൽ വെള്ളപ്പൊക്കത്തിൽ താമസകേന്ദ്രങ്ങൾ തകർന്ന കുടുംബങ്ങൾക്ക് ശനിയാഴ്ച രാവിലെ മുതൽ ഭക്ഷ്യസഹായം ലഭിച്ചിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം ആളുകളും അതീവ ദയനീയമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും അടിയന്തര സഹായത്തിനായി കൂടുതൽ ഫണ്ട് ലഭ്യമാക്കണമെന്നും പലസ്തീനിലെ യുനിസെഫ് പ്രത്യേക പ്രതിനിധി ജോനാഥൻ വീച്ച് ആവശ്യപ്പെട്ടു.
കൊടുങ്കാറ്റിൽ ഏകദേശം 30 ലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് ഗാസ സർക്കാർ മാധ്യമ ഓഫീസിന്റെ കണക്ക്. എന്നാൽ, ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന സഹായ നിയന്ത്രണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുവെന്നാണ് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനു പിന്നാലെ പുനർനിർമാണത്തിനും താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സാമഗ്രികളുടെ ലഭ്യതയും പരിമിതമാണ്.

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി തകർന്നിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം 74,640-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷവും 1,610 പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Summary: Heavy rains and strong winds have damaged tens of thousands of tents and shelters across Gaza, leaving displaced Palestinian families exposed to flooding. Gaza Civil Defence received at least 1,500 emergency calls, while authorities say hundreds of thousands of tents are needed to provide adequate shelter.

Get more updates from Pudukad News on Google