‘വ്യാജ മതേതരത്വത്തെ തുറന്നുകാട്ടാൻ സാധിച്ചു’: എൽ.കെ. അദ്വാനിയുടെ 99-ാം ജന്മദിനത്തിൽ നേതാവിൻ്റെ 2 പ്രധാന സവിശേഷതകൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi

Current: മലയാളം

ന്യൂഡൽഹി: ബി.ജെ.പി മുതിർന്ന നേതാവായ എൽ.കെ. അദ്വാനിക്ക് 99-ാം ജന്മദിനം. ചരിത്ര മുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ പ്രതിഭയെയും സംഭാവനകളെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ലേഖനം പങ്കുവെച്ചു. ആശയപരമായ വ്യക്തതയും ബുദ്ധിപരമായ മൂർച്ചയുമാണ് അദ്വാനിയെ മറ്റ് നേതാക്കളിൽ നിന്ന് എപ്പോഴും വേറിട്ടുനിർത്തുന്ന രണ്ട് പ്രധാന ഗുണങ്ങളെന്ന് പ്രധാനമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.(PM Modi Praises LK Advani As BJP Patriarch Turns 99 And Enters 100th Year)
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന വ്യാജ മതേതരത്വത്തെ തുറന്നുകാട്ടാൻ അദ്വാനിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു. അദ്വാനിയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും തമ്മിലുണ്ടായിരുന്ന സൗഹൃദവും സഹകരണവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ മാതൃകാപരമായ ഒന്നായിരുന്നുവെന്ന് മോദി ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളോളം പരസ്പരം മത്സരബുദ്ധിയില്ലാതെ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ ഇത്തരം മികച്ച രാഷ്ട്രീയ കൂട്ടുകെട്ടുകൾ ചരിത്രത്തിൽ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1927 നവംബർ 8-ന് ജനിച്ച അദ്വാനി വിഭജനത്തിന്റെ ദുരന്തങ്ങൾ അനുഭവിച്ച് പൂജ്യത്തിൽ നിന്ന് ജീവിതം കെട്ടിപ്പടുത്ത നേതാവാണ്. ജനസംഘത്തെയും ബി.ജെ.പിയെയും ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യം സംരക്ഷിക്കാൻ മുന്നിൽ നിന്നതും സോംനാഥിൽ നിന്ന് അയോധ്യയിലേക്ക് ചരിത്രപ്രസിദ്ധമായ രഥയാത്ര നയിച്ചതും അദ്വാനിയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് മോദി ചൂണ്ടിക്കാട്ടി. 2024-ൽ ഭാരതരത്നം നൽകി ആദരിക്കപ്പെട്ട അദ്വാനിക്ക് മോദി ദീർഘായുസ്സും നല്ല ആരോഗ്യവും ആശംസിച്ചു.
Story Summary
Prime Minister Narendra Modi penned a special op-ed as BJP patriarch L.K. Advani turned 99 and entered his 100th year. Highlighting Advani’s ideological clarity and intellectual sharpness, PM Modi praised his historic contributions, including his partnership with Atal Bihari Vajpayee, the Somnath-Ayodhya Rath Yatra, and his relentless fight for democracy during the Emergency.











