"> Skip to content
November 8, 2026
⌕

നോട്ട് നിരോധനത്തിന് 10 വർഷം: വിപണിയിൽ കറൻസി ഉപയോഗം കുറഞ്ഞില്ല; വ്യാജ നോട്ടുകളുടെ എണ്ണത്തിലും വർദ്ധനവെന്ന് RBI ഡാറ്റ | Ten Years Of Demonetisation

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Ten Years Of Demonetisation

ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള ചരിത്രപരമായ നോട്ടുനിരോധന പ്രഖ്യാപനത്തിന് 10 വർഷം തികയുമ്പോഴും വിപണിയിലെ കറൻസി ഉപയോഗം കുറയ്ക്കാൻ നടപടിക്കായില്ലെന്ന് വെളിപ്പെടുത്തൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കണക്കുകൾ പ്രകാരം, വിപണിയിലെ കറൻസി വിനിമയത്തിന്റെ അളവിൽ കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല, പുതിയ 500 രൂപ നോട്ടുകളുടെ വ്യാജ പതിപ്പുകൾ പിടിച്ചെടുക്കുന്നതിൽ വർദ്ധനവുണ്ടാവുകയും ചെയ്തിട്ടുണ്ട്.(Ten Years Of Demonetisation Cash Circulation Increases As UPI Growth Records)

2016 നവംബർ 8-ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. വിപണിയിലുണ്ടായിരുന്ന 86 ശതമാനം കറൻസിയാണ് അന്ന് ഒറ്റരാത്രികൊണ്ട് നിയമസാധുതയില്ലാത്ത കടലാസുകളായി മാറിയത്. കള്ളപ്പണം, വ്യാജനോട്ടുകൾ, അഴിമതി, ഭീകരവാദം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും കച്ചവടക്കാരെയും സാധാരണക്കാരെയും തീരുമാനം കഠിനമായി ബാധിച്ചു.

എന്നാൽ അസാധുവാക്കിയ 15.42 ലക്ഷം കോടി രൂപയുടെ 99.3 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തന്നെ തിരിച്ചെത്തിയെന്നാണ് ആർ.ബി.ഐ പിന്നീട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയത്. 2017 മാർച്ച് മാസത്തിൽ കറൻസി ലഭ്യത 13.10 ലക്ഷം കോടിയായി കുറഞ്ഞിരുന്നെങ്കിലും 2026 ആയപ്പോഴേക്കും വിപണിയിലെ കറൻസി വിനിമയം 41.24 ലക്ഷം കോടി രൂപയായി ഉയർന്നു.

അതേസമയം, യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വിപ്ലവകരമായ വളർച്ച കൈവരിച്ചു. 2016 ഡിസംബറിൽ 2 ദശലക്ഷം യുപിഐ ഇടപാടുകൾ നടന്ന സ്ഥാനത്ത് 2026 സെപ്റ്റംബറോടെ ഇത് 24.07 ബില്യൺ (2407 കോടി) ആയി ഉയർന്നു. വിപണിയിലെ കറൻസി വിനിമയം ഉയർന്ന തോതിൽ തന്നെ തുടരുമ്പോഴും, ആദായനികുതി അടിത്തറ വികസിച്ചതും ഡിജിറ്റൽ ഇടപാടുകൾ പെരുകിയതും നേട്ടമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

Story Summary

Ten years after India’s 2016 demonetization, RBI data shows that cash usage has not significantly decreased, with currency in circulation reaching ₹41.24 lakh crore alongside a rise in fake ₹500 notes. While nearly 99.3% of banned currency returned to banks, the decade saw a massive boom in UPI digital transactions and tax compliance expansion.

Get more updates from Pudukad News on Google