‘ആദ്യം ഭക്തരോടും സന്യാസിമാരോടും മാപ്പ് പറയൂ’: അഖിലേഷ് യാദവിൻ്റെ അയോധ്യ സന്ദർശനത്തിനെതിരെ യോഗി ആദിത്യനാഥ് | Yogi Adityanath

Current: മലയാളം

അയോധ്യ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അയോധ്യ രാമക്ഷേത്ര സന്ദർശന പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെത്തി ദർശനം നടത്തുന്നതിന് മുൻപ് പരസ്യമായി മാപ്പ് പറയണമെന്ന് യോഗി ആവശ്യപ്പെട്ടു. അയോധ്യയിൽ നടന്ന പത്താമത് ദീപോത്സവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Yogi Adityanath Demands Apology From Akhilesh Yadav Ahead Of Ram Temple Visit)
ഡിസംബർ 12-ന് അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും രാമക്ഷേത്രത്തിലും ഹനുമാൻഗഡിയിലും ദർശനം നടത്തുമെന്ന് മുൻ എസ്.പി എം.എൽ.എ പവൻ പാണ്ഡെ അറിയിച്ചിരുന്നു. 2024 ജനുവരിയിൽ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നതിന് ശേഷമുള്ള അഖിലേഷിന്റെ ആദ്യ അയോധ്യ സന്ദർശനമാണിത്. പേരെടുത്ത് പറയാതെയാണ് യോഗി ആദിത്യനാഥ് അഖിലേഷിനെയും സമാജ്വാദി പാർട്ടിയെയും ലക്ഷ്യമിട്ടത്.
“പഴയകാലത്ത് അയോധ്യയിൽ ശ്രീരാമന്റെ പേര് ഉച്ചരിച്ചാൽ പോലും ലാത്തിയും വെടിയുണ്ടയുമായിരുന്നു സമ്മാനം. രാമനാമം നിരോധിക്കുന്നത് ഒരു വലിയ പാപമായിരുന്നു. അയോധ്യയെ പൂർണ്ണമായി അവഗണിക്കുകയും അപമാനിക്കുകയും ചെയ്തവർ ആദ്യം രാമഭക്തരോടും സന്യാസിമാരോടും ക്ഷമ ചോദിക്കണം. അവർ ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കണം,” യോഗി പറഞ്ഞു. മുൻപ് കോടതിയിൽ ശ്രീരാമന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തവർക്ക് ഇന്ന് അവിടുത്തെ സാന്നിധ്യം അംഗീകരിക്കേണ്ടി വന്നത് ഒരു ‘ആശയപരമായ വിജയമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Uttar Pradesh Chief Minister Yogi Adityanath launched a sharp attack on SP chief Akhilesh Yadav over his planned Ram Temple visit on December 12. Speaking at Deepotsav in Ayodhya, Adityanath demanded that those who previously ordered firing on kar sevaks and lathi-charged saints must apologise to devotees before visiting the holy shrine.











