"> Skip to content
November 8, 2026
⌕

ചരിത്രമെഴുതി മെസ്സി: തുടർച്ചയായി രണ്ടാം തവണയും MLS ഗോൾഡൻ ബൂട്ട് സ്വന്തമാക്കി താരം | Lionel Messi

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Lionel Messi

ന്യൂയോർക്ക്: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ (MLS) ചരിത്രം കുറിച്ച് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. എം.എൽ.എസിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് സീസണുകളിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടമാണ് ഇന്റർ മയാമി ക്യാപ്റ്റനായ മെസ്സി സ്വന്തമാക്കിയത്. 2026 റഗുലർ സീസണിൽ 26 ഗോളുകൾ അടിച്ചുകൂട്ടിയാണ് മെസ്സി ഈ പുരസ്കാരത്തിന് അർഹനായത്.(Lionel Messi Wins Consecutive MLS Golden Boot Creating History With Inter Miami)

ശനിയാഴ്ച ഷാർലറ്റ് എഫ്.സിക്കെതിരായ ഇന്റർ മയാമിയുടെ അവസാന മത്സരത്തിന് പിന്നാലെയാണ് മെസ്സിയുടെ ഗോൾഡൻ ബൂട്ട് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മത്സരം 3-3ന് സമനിലയിൽ അവസാനിച്ചെങ്കിലും ടോപ് സ്കോറർ പട്ടികയിൽ എതിരാളികൾക്കാർക്കും മെസ്സിയെ മറികടക്കാനായില്ല. 22 ഗോളുകൾ നേടിയ എഫ്.സി ഡാളസിന്റെ പീറ്റർ മൂസയാണ് രണ്ടാം സ്ഥാനത്ത്.

ഈ സീസണിൽ 26 ഗോളുകൾക്ക് പുറമെ 17 അസിസ്റ്റുകളും മെസ്സി സ്വന്തം പേരിൽ കുറിച്ചു. കഴിഞ്ഞ സീസണിൽ 29 ഗോളുകൾ നേടിയ മെസ്സി തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ലീഗിലെ തൻ്റെ ആധിപത്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലീഗ് കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന ഇന്റർ മയാമി ഇനി എം.എൽ.എസ് കപ്പ് പ്ലേഓഫിൽ കൊളംബസ് ക്രൂവിനെ നേരിടും. തുടർച്ചയായി മൂന്നാം തവണയും ലീഗിലെ മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരം നേടാനും മെസ്സിക്ക് മുന്നിൽ അവസരമുണ്ട്.

Story Summary

Lionel Messi created history by becoming the first player in Major League Soccer (MLS) history to win consecutive Golden Boot awards. The Inter Miami captain finished the 2026 regular season with 26 goals and 17 assists, cementing his legacy as Inter Miami prepares for the MLS Cup playoffs.

Get more updates from Pudukad News on Google