Skip to content
November 12, 2026
⌕

മൂവാറ്റുപുഴയിലെ മേഘ റെസിഡൻസിക്ക് പരിശോധനകൾ നടത്താതെ ബാർ ലൈസൻസ് അനുവദിച്ചതായി കണ്ടെത്തൽ; ലൈസൻസ് നൽകിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ

November 9, 2026
Share this post to

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിലെ ബീർ വൈൻ പാർലറിന് ബാർ ലൈസൻസ് അനുവദിച്ചത് പരിശോധനകൾ നടത്താതെയെന്ന് കണ്ടെത്തൽ. മേഘ റെസിഡൻസിക്കാണ് പരിശോധനകൾ നടത്താതെ ബാർ ലൈസൻസ് അനുവദിച്ചത്. 

സംഭവത്തിൽ ബാറുടമ എം.ജെ തോമസ് അറസ്റ്റിലായി. കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2014ൽ ബാർ ലൈസൻസ് നഷ്ടപ്പെട്ട സ്ഥാപനത്തിന് ശ്രേണി ഉയർത്തണമെങ്കിൽ കെട്ടിടം പുതുക്കിപ്പണിയണമായിരുന്നു. ഇതിന് എക്സൈസ് കമ്മീഷണറുടെ അനുമതി വേണമായിരുന്നു. 

എന്നാൽ, ഈ അനുമതി എടുക്കാതെയാണ് കെട്ടിടം പുതുക്കിപ്പണിതത്. ഇത് അറിയാവുന്ന ഡെപ്യൂട്ടി കമ്മീഷണർ പരിശോധന നടത്താതെ ലൈസൻസ് നൽകുകയായിരുന്നു. മഹസറിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.

Get more updates from Pudukad News on Google